മൊണ്ടാഷ്‌ ചലച്ചിത്രമേള സമാപിച്ചു

filmമഞ്ചേരി: നാല്‌ ദിവസം നീണ്ടു നിന്ന മൊണ്ടാഷ്‌ ചലച്ചിത്രമേള സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 5 ചിത്രങ്ങളാണ്‌ ദിവസവും പ്രദര്‍ശിപ്പിച്ചിരുന്നത്‌.

മേളയില്‍ 943 പ്രതിനിധികള്‍ പങ്കെടുത്തു. സമാപന സമ്മേളനം ഫിലിം സൊസൈറ്റി ഫെഡറേഷന്‍ റീജിണല്‍ ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. ഫെസ്റ്റിവെല്‍ ഡയറക്‌ടര്‍ മധു ജനാര്‍ദ്ദനന്‍, അജയന്‍ ചെറുക്കോട്‌, അര്‍ച്ചന പത്മിനി എന്നിവര്‍ സംസാരിച്ചു.