വധുവിന്റെ നാക്ക് കടിച്ചെടുത്ത് കാമുകന്റെ പ്രതികാരം

bloodഭുവനേശ്വര്‍ : വിവാഹത്തിന് തൊട്ട് മുമ്പ് പ്രതിശ്രുധ വധുവിന്റെ നാക്ക് കാമുകന്‍ കടിച്ചെടുത്തു. മുപ്പത് കാരിയായ യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതിന്റെ പ്രതികാരമായാണ് യുവാവ് യുവതിയുടെ നാക്ക് കടിച്ച് മുറിച്ചെടുത്തത്. തിങ്കളാഴ്ച ബഞ്ചനഗറിലാണ് സംഭവം നടന്നത്. വധുവിനെ കാറിലിരുത്തിയ ശേഷം കുടുംബാംഗങ്ങള്‍ വിവാഹത്തിന് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങുന്നതിനിടയിലാണ് യുവാവ് യുവതിയെ ആക്രമിച്ചത്.

യുവതിയെ ബലമായി ചുംബിച്ച ശേഷം നാക്ക് കടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കൊണ്ട് പോകാനും ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപ്പെട്ട് യുവാവിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും കടിച്ചെടുത്ത നാക്കിന്റെ ഭാഗം തുന്നിചേര്‍ക്കുകയും ചെയ്തു.