ജനാധിപത്യത്തിന്റെ ഉത്സവത്തിന് കോഴിക്കോട്ട് വെള്ളിയാഴ്ച തുടക്കം

കോഴിക്കോട് : വിയോജിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ രണ്ടാം പതിപ്പിന് ആഗസ്റ്റ് പത്തിന് കോഴിക്കോട്ട് തുടക്കമാകും.

ജനാധിപത്യസംവാദങ്ങളുടെ പുതിയ തുറസ്സായ ഈ ഉത്സവം 10 മുതല്‍ 14 വരെ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും . ചര്‍ച്ചകള്‍, സംവാദങ്ങള്‍, കവിയരങ്ങുകള്‍, നാടക, ചിത്രകലാക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, കലാവതരണങ്ങള്‍ തുടങ്ങിയവ ആര്‍ട്ട്ഗ്യാലറി, സാംസ്‌ക്കാരികനിലയം. ടൗണ്‍ഹാള്‍ എന്നീ വേദികളിലായിരിക്കും നടക്കുക.

ഉദയപ്രകാശ്, തീസ്ത സെതൽവാദ്, സഞ്ജയ് ഭട്ട്, കുമാർ ഷഹാനി, വിജു കൃഷ്ണ, സുനിൽ പി ഇളയിടം, ഇ.പി.രാജഗോപാൽ, പി.എൻ.ഗോപീകൃഷ്ണൻ, കെ.പി.മോഹനൻ, ടി.ടി.ശ്രീകുമാർ ,എം ബി.രാജേഷ്, കെ.പി.രാമനുണ്ണി, എം.കെ.രാഘവൻ, അബ്ദുസമദ്സമദാനി, പി.കെ.പോക്കർ ,ടി.ഡി.രാമകൃഷ്ണൻ, ബെന്യാമിൻ, കല്പറ്റ, പ്രമോദ് രാമൻ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സൽമ, ഇ.കെ.ഷാഹിന, കെ.ഇ.എൻ, കരിവെള്ളൂർ മുരളി, സണ്ണി എം.കപിക്കാട്, വിധുവിൻസെന്റ്, ടി.വി.മധു, രമ്യാ നമ്പീശൻ, ജി.പി. രാമചന്ദ്രൻ , കെ എസ് .മാധവൻ, ശ്രീചിത്രൻ, അമുദൻ, വി.കെ.ജോസഫ്, ദീപാ നിശാന്ത് തുടങ്ങി നിരവധി ചിന്തകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.