എന്‍മകജെ പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു

കാസര്‍കോട്:  കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തില്‍ ബിജെപിക്ക് ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിയുടെ ഭരണസമിതി പുറത്തായത്.

ഇവിടെ ഏഴ് സീറ്റ് ബിജെപിക്കും ഏഴ് സീറ്റ് യുഡിഎഫിനുമായിരുന്നു. നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. ഇത്തവണ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ രണ്ട് സിപിഎം അംഗങ്ങളും ഒരു സിപഐ അംഗവും പിന്തുണക്കുകയായിരുന്നു. നാളെ വൈസ് പ്രസിഡന്റിനെതിരെയും യുഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നുണ്ട്.

കഴിഞ്ഞ ദിവസം കാസര്‍ക്കോട്ടെ തന്നെ കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ യുഡിഎഫ് പിന്തുണച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. ഇനി മധൂറിലും, വെള്ളുരിലും മാത്രമാണ് ബിജെപി ഭരിക്കുന്നത്. ഇതില്‍ വെള്ളുരില്‍ ദളിതര്‍ക്ക് വഴി നിഷേധിക്കുന്നു എന്ന വിഷയത്തില്‍ സിപിഐഎം ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ സമരത്തിലാണ്.

Share news
error: Content is protected !!
Scroll to Top