ഫാസിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ ശക്തികളുടെ വിശാല സഖ്യം വേണം; കമല്‍ഹാസന്‍

കൊച്ചി: ഫാസിസത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് ജനാധിപത്യ ശക്തികളുടെ വിശാല സഖ്യം വേണമെന്ന് കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ പണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം വളരെ മികച്ചതാണെന്നും കമല്‍ പറഞ്ഞു.

ബോള്‍ഗാട്ടി പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ സമ്മേളനത്തില്‍ ക്ഷണിക്കാനെത്തിയതായിരുന്നു അദേഹം.

മക്കള്‍ നീതി മയ്യത്തിന്റെ കേരള ഘടകം എല്‍ഡിഎഫില്‍ ചേരാന്‍ ശ്രമിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും സംസാരിക്കാന്‍ തന്റെ പാര്‍ട്ടിക്ക് പ്രായം ആയിട്ടില്ലെന്ന് കമല്‍ പറഞ്ഞു.
മുക്കാല്‍ മണിക്കൂറോളം കമല്‍ഹാസന്‍ മുഖ്യമന്ത്രിക്കൊപ്പം ചെലവഴിച്ചു. ഇവര്‍ക്കൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവും ഉണ്ടായിരുന്നു.

Related Articles