താനൂരില്‍ കെ ആര്‍ ബേക്കറി കൊള്ളയടിച്ചവര്‍ അറസ്റ്റില്‍

തിരൂര്‍: അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ കെ ആര്‍ ബേക്കറി ആക്രമിക്കുകയും സാധനങ്ങള്‍ കൊളളയടിക്കുകയും ചെയ്ത കേസില്‍ പ്രധാന പ്രതികള്‍ അറസ്റ്റിലായി. താനൂര്‍ പുതിയ കടപ്പുറം പക്കീചീന്റെ പുരയ്ക്കല്‍ റാസിഖ്(21), കോര്‍മന്‍ കടപ്പുറം വലിയതൊടി പറമ്പില്‍ അഫ്‌സാദ്(22), പുത്തന്‍തെരു ചിറ്റകത്ത് സൈദ് അഫ്രീദി തങ്ങള്‍(19), എടക്കടപ്പുറം മമ്മാലിന്റെ പുരയ്ക്കല്‍ ജുനൈദ്(24), ആല്‍ബസാര്‍ ചോയീന്റെ പുരയ്ക്കല്‍ നിയാസ്(20) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ബേക്കറി ആക്രമിച്ച് കൊള്ളയടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങത്തിന് സമൂഹമാധ്യമത്തില്‍ പ്രചാരമാണ് ഉണ്ടായത്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികള്‍ പൂട്ട് പൊളിച്ച് അകത്തുകടക്കുന്നതും സാധനങ്ങള്‍ നശിപ്പിക്കുന്നതുമെല്ലാം ബേക്കറിയിലെ സിസിടിവിയില്‍ നിന്ന് വളരെ വ്യക്തമായി മനസിലാക്കാവുന്നതാണ്.

പ്രതികള്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഈ സംഭവത്തില്‍ കുറച്ചുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്.