അസ്‌ലമിന്റെ വീട് സന്ദര്‍ശിച്ച ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജില്‍ ലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ തെറിവിളി

Story dated:Sunday August 28th, 2016,06 38:pm
sameeksha sameeksha

chennithallaവടകര: നാദാപുരത്ത് കൊല്ലപ്പെട്ട മുസ്ലീംലീഗ് പ്രവര്‍ത്തകനായ അസ്‌ലമിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം.

നേരത്തെ തുണേരി ഷിബിന്‍ വധം നടന്ന സമയത്ത് വെള്ളുരില്‍ ഏഴുപതോളം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സമയത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയായ ചെന്നിത്തലയുെ പോലീസ് ഇടപെട്ടില്ലെന്നും, നൂറുകണക്കിന് പോലീസ് നോക്കിനില്‍ക്കെയാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്നും പറഞ്ഞാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

എന്നാല്‍ ഷിബിന്‍ കൊല്ലപ്പെട്ട സമയത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. കുടാതെ അസ്ലം കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണം ഉണ്ടായിരുന്നുു.ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്ഷോഭത്തിനിടയാക്കിയത്.