Section

malabari-logo-mobile

വൈദ്യുതീകരണത്തിന്‌ 50 കോടി മലബാറിന്റെ റെയില്‍വികസനത്തിന്‌ നഷ്ടക്കണക്കുകള്‍ മാത്രം

HIGHLIGHTS : കോഴിക്കോട്‌: എക്കാലത്തും കോരന്‌ കുമ്പിളില്‍ തന്നെ കഞ്ഞി. എന്നും അവഗണനക്ക്‌ വിധേയമാകുന്ന നുറ്റാണ്ട്‌ പഴക്കമുള്ള മലബാറിലെ റെയില്‍വേപാളങ്ങളില്‍

images (1)കോഴിക്കോട്‌: എക്കാലത്തും കോരന്‌ കുമ്പിളില്‍ തന്നെ കഞ്ഞി. എന്നും അവഗണനക്ക്‌ വിധേയമാകുന്ന നുറ്റാണ്ട്‌ പഴക്കമുള്ള മലബാറിലെ റെയില്‍വേപാളങ്ങളില്‍ ഇത്തവണയും പ്രതീക്ഷിച്ച പദ്ധതികളില്ല. ഇത്തവണ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച റെയില്‍ബജറ്റില്‍ കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിക്കനുവദിച്ച 514 കോടിരുപയും ഷൊര്‍ണ്ണൂര്‍ മംഗലാപുരം പാതയുടെ വൈദ്യുതീകരണത്തിനുള്ള 50 കോടി രൂപ വകയിരിത്തിയുതമാണ്‌ മലബാറിന്‌ കുറച്ചെങ്കിലും ആശ്വാസത്തിന്‌ വക നല്‍കുന്നത്‌. ഏറെക്കാലമായുള്ള ആവിശ്യമായ നിലമ്പൂര്‍ നഞ്ചന്‍കോട്‌ പാതയെ കുറിച്ച്‌ യാതൊരു പരാമര്‍ശവും ബജറ്റിലില്ല. മലയാളികള്‍ക്ക്‌ പഴനി രാമേശ്വരം, ഏര്‍വ്വാടി എന്നിവിടങ്ങളിലേക്ക്‌ തീര്‍ത്ഥാടന യാത്രക്ക്‌ ഏറെ ഉപകാരപ്രദമായ നിലവില്‍ ഗേജ്‌മാറ്റത്തിനായി അടച്ചിട്ട പാലക്കാട്‌ പൊള്ളാച്ചി പഴനി റെയില്‍പ്പാത അടുത്തകാലത്തൊന്നും തുറക്കാനുള്ള വഴി കാണുന്നില്ല.

തിരൂന്നാവയ ഗുരുവായുര്‍ പാതയ്‌ക്ക്‌ ഒരു കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. ഷൊര്‍ണ്ണൂര്‍ മംഗലാപുരം പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലി ബാക്കിയുള്ളത്‌ തീര്‍ക്കാന്‍ 4.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. 400 എ1 സ്റ്റേഷനുകള്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുന്നതോടെ കോഴിക്കോട്ടും ഈ സൗകര്യം ലഭ്യമാകും.

sameeksha-malabarinews

നേരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ കോഴിക്കോട്‌ റെയില്‍വേസ്‌റ്റേഷനെ ഉയര്‍ത്തുന്നതിനുള്ള പഠനം പൂര്‍ത്തിയാക്കിയതാണ്‌ എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ ഇതിനെക്കുറിച്ച്‌ യാതൊരും പരാമാര്‍ശവും ഇല്ല. വൈദ്യുതീകരണം പൂര്‍ത്തിയാക്കി ഷൊര്‍ണ്ണൂര്‍ കണ്ണൂര്‍ റൂട്ടില്‍ മെമു സര്‍വ്വീസ്‌ അടുത്തകാലത്തൊന്നും യാഥാര്‍ത്യമാകില്ലെന്ന നിരാശയിലാണ്‌ മലബാറിലെ യാത്രക്കാര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!