ഹൈക്കോടതിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഒഴിവ്

കേരള ഹൈക്കോടതിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഇന്ത്യന്‍ പൗരന്മാരായ യോഗ്യതയുളളവരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.  ഒരു ഒഴിവാണുളളത്.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, ഇലക്ട്രീഷ്യനായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.  ഉദ്യോഗാര്‍ത്ഥികള്‍ 1981 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച് പട്ടികജാതി/പട്ടികവര്‍ഗം മറ്റു പിന്നാക്ക വിഭാഗങ്ങള്‍, എക്‌സ്‌സര്‍വീസ്‌മെന്‍ എന്നിവര്‍ക്ക് ഇളവുണ്ട്.  18,000 – 41, 500 ശമ്പള സ്‌കെയില്‍.  വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ (www.hckrecruitment.nic.in ) ലഭ്യമാണ്.  ആദ്യഘട്ട അപേക്ഷ നവംബര്‍ 9 നകവും രണ്ടാംഘട്ട അപേക്ഷ നവംബര്‍ 23നകവും  നല്‍കണം.