ലോക്‌സഭ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദില്ലി : പതിനാറാം ലോക്‌സഭയിലേക്ക് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ജസ്വന്ത് സിംഗ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, സച്ചിന്‍ പൈലറ്റ്, നന്ദന്‍ നീലേകനി തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും.

ബീഹാറിലെ ഏഴ് മണ്ഡലങ്ങള്‍ ഛത്തീസ്iഡിലെ 3, ഗോവയിലെ രണ്ട്, ജമ്മുകാശ്മീരിലെ 1, ജാര്‍ഖണ്ഡിലെ 5, കര്‍ണ്ണാടകയിലെ 28, മദ്ധ്യപ്രദേശിലെ 10, മഹാരാഷ്ട്രയിലെ 19, മണിപ്പൂരിലെ 1, ഒഡീഷ 11 , രാജസ്ഥാന്‍ 20, ഉത്തര്‍പ്രദേശിലെ 11, പശ്ചിമബംഗാളിലെ 4 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഫുട്‌ബോള്‍ താരം ബേച്ചിങ്ങ് ബൂട്ടിയ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്ന് ജനവിധി തേടുന്നു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റില്‍ കോണ്‍ഗ്രസ്സ് 36 സീറ്റിലും ബിജെപി 40 സീറ്റിലും ജയിച്ചിരുന്നതാണ്. രാവിലെ 9.30 ആയപ്പോഴേക്കും 5 മുതല്‍ 10 ശതമാനം വരെ പോളിങ്ങ് നടന്നിരുന്നു. അതേസമയം ബീഹാറില്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്.