നിയമസഭാ തെരഞ്ഞെടുപ്പ് ;അഞ്ചിടത്ത് വോട്ടെണ്ണല്‍ തുടങ്ങി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ രാവിലെ എട്ടിന്ന് തുടങ്ങി. ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങി. യുപിയില്‍ തൂക്കു സഭക്കാകും സാധ്യതയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വയക്തമാകുന്നത്. പഞ്ചാബില്‍ ഭരണകക്ഷിയായ ശിരോമണി അകലിദള്‍ ബിജെപി സഖ്യം തോല്‍ക്കുമെന്നാണ് പ്രവചനങ്ങളുള്ളത്. പത്തരയോടെ ആരാണ് ലീഡ് ചെയ്യുന്നതെന്ന് ഏകദേശം വ്യക്തമാകും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

മൊത്തം 690 മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുപി-403, പഞ്ചാബ്-117, ഉത്തരാഖണ്ഡ്-70, മണിപ്പുര്‍-60, ഗോവ-40.
വിവരങ്ങള്‍ www.ec iresults.nic.in,- www.eci.nic.in  എന്നീ വെബ്സൈറ്റുകള്‍ വഴി അറിയാം.ഫലത്തിന്റെ വിശകലനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ വെബ്സൈറ്റില്‍ 12നു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഗ്രാഫിക്സുകള്‍ ഉപയോഗിച്ച് ഫലത്തിന്റെ വിശകലനം സൈറ്റില്‍ നല്‍കും.