21 സ്ഥാനാര്‍ഥികളുള്ള അന്തിമ പട്ടികയായി: ചിഹ്നവും അനുവദിച്ചു

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന ദിവസമായിരുന്ന മാര്‍ച്ച് 26 ന് വൈകീട്ട് മൂന്നിന് ശേഷമാണ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ കെ. ബിജു 21 പേരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 10 ഉം പൊന്നാനിയില്‍ 11 ഉം പേരാണ് സ്ഥാനാര്‍ഥികളായി ഉള്ളത്. പട്ടിക ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറുകയും ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മലപ്പുറം മണ്ഡലം: 1) ഇ.അഹമ്മദ് – ഐ.യു.എം.എല്‍ (ഏണി), 2)ഇല്‍യാസ് – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), 3) എന്‍. ശ്രീപ്രകാശ് – ബി.ജെ.പി (താമര), 4) പി.കെ. സൈനബ – സി.പി.ഐ.എം. (ചുറ്റികയും അരിവാളും നക്ഷത്രവും), 5) പി. ഇസ്മായില്‍ -വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഗാസ് സിലിണ്ടര്‍), 6) നാസറുദ്ദീന്‍ എളംമരം – സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (സീലിങ് ഫാന്‍), 7) അന്‍വര്‍ ഷക്കീല്‍ ഒമര്‍ – സ്വതന്ത്രന്‍ (കത്രിക), 8) ഡോ. എം. വി. ഇബ്രാഹിം – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), 9) എന്‍. ഗോപിനാഥന്‍ – സ്വതന്ത്രന്‍ (ബാറ്ററി ടോര്‍ച്ച്), 10) ശ്രീധരന്‍ കള്ളാടിക്കുന്നത്ത് – സ്വതന്ത്രന്‍ (തയ്യല്‍ മെഷീന്‍)

പൊന്നാനി മണ്ഡലം: 1) റ്റി. അയ്യപ്പന്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), 2) കെ. നാരായണന്‍ – ബി.ജെ.പി (താമര), 3) ഇ.റ്റി. മുഹമ്മദ് ബഷീര്‍ – ഐ.യു.എം.എല്‍. (ഏണി), 4) വി.റ്റി. ഇക്‌റാമുല്‍ ഹഖ് – സോഷല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (സീലിങ് ഫാന്‍), 5). പി.വി. ഷൈലോക്ക് – ആം ആദ്മി പാര്‍ട്ടി (ചൂല്‍), 6) റ്റി.പി. അബുലൈസ് – സ്വതന്ത്രന്‍ (ഗാസ് സിലിണ്ടര്‍), 7) അബ്ദുറഹ്മാന്‍ വടക്കത്തിനകത്ത് – സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍), 8) അബ്ദുറഹിമാന്‍ വയരകത്ത് – സ്വതന്ത്രന്‍ (ടെലിവിഷന്‍), 9) അബ്ദുറഹിമാന്‍ വരിക്കോട്ടില്‍ – സ്വതന്ത്രന്‍ (ടെലിഫോണ്‍), 10) വി.അബ്ദുള്‍റഹ്മാന്‍ – സ്വതന്ത്രന്‍ (കപ്പും സോസറും), 11) എം.കെ.ബിന്ദു – സ്വതന്ത്ര (അലമാര).