ഷര്‍ട്ട്‌ ധരിക്കാതെ ഡാന്‍സ്‌ കളിച്ച എട്ടു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Untitled-1 copyസംഭാല്‍(യുപി): ഷര്‍ട്ടിടാതെ ഡാന്‍സ്‌ ചെയ്‌തതിന്‌ എട്ട്‌ പോലീസുകാര്‍ സസ്‌പെന്‍ഷനില്‍. സംഭാലിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ 15 നാണ്‌ പോലീസുകാര്‍ ഷര്‍ട്ട്‌ ധരിക്കാതെ ഡാന്‍സ്‌ ചെയ്‌തത്‌. ഇവര്‍ ഡാന്‍സ്‌ ചെയ്‌ത ഫോട്ടോ ട്വിറ്ററില്‍ പ്രതിയക്ഷപ്പെട്ടതോടെയാണ്‌ സംഭവം വിവാദമായത്‌.

ഇതെ തുടര്‍ന്ന്‌ എസ്‌പി അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന്‌ വ്യാഴാഴ്‌ചയാണ്‌ കോണ്‍സ്‌റ്റബിള്‍ മാരായ വിവേക്‌ ചൗഹാന്‍, സൂരജ്‌ തോമര്‍, സൗരഭ്‌ കുമാര്‍, സന്ദീപ്‌ കുമാര്‍. ദീന്ദയാല്‍ സിംഗ്‌, ഹിതോഷ്‌ ചൗധരി, സച്ചിന്‍ മാലിക്‌, ഹേമന്ത്‌ ഭട്ടി തുടങ്ങിയവരെ സസ്‌പെന്റ്‌ ചെയ്‌ത്‌ ഉത്തരവിറങ്ങിയത്‌.