ഇന്ന്‌ ചെറിയപെരുന്നാള്‍

Eid-ul-Fitr-and-Eid-ul-Adha-Prayers-5മലപ്പുറം: പുണ്യറംസാന്‍ മാസത്തിന്റെ തെളിര്‍മയിയില്‍ ദാനധര്‍മ്മങ്ങളുടെയും സത്‌പ്രവര്‍ത്തികളുടെയും പവിത്രതയില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ ഇന്ന്‌ പെറിയപെരുന്നാള്‍ ആഘാഷിക്കുന്നു.
പുതുവസ്‌ത്രങ്ങളണിഞ്ഞും പരമളം പുശിയും വിശ്വാസികള്‍ കുട്ടത്തോടെ പെരുന്നാള്‍ നമസ്‌കാരത്തിനായി ഈദ്‌ഗാഹുകളിലേക്ക്‌ നീങ്ങുകയാണ്‌. കാലവസ്ഥ പ്രതികൂലമായതിനാല്‍ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഹാളുകളിലുമാണ്‌ ഇത്തവണ പെരുന്നാള്‍ നമസ്‌കാരം നടക്കുന്നത്‌.
പെരുന്നാള്‍ നമസ്‌ക്കാരത്തിന്‌ ശേഷം സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരുന്ന പെരുന്നാള്‍ സത്‌കാരങ്ങള്‍ക്ക്‌ വീടുകളിലെ അടുക്കളകളും തയ്യാറെടുക്കുകയാണ്‌.