Section

malabari-logo-mobile

ദോഹയിലെ പ്രധാന റോഡുകള്‍ വികസിപ്പിക്കാന്‍ വന്‍ പദ്ധതികള്‍ തയ്യാറാകുന്നു

HIGHLIGHTS : ദോഹ: ഓള്‍ഡ് എയര്‍പോര്‍ട്ട് ഭാഗത്ത് ഇ-റിംഗ് റോഡിലും നജ്മ സ്ട്രീറ്റിലും റോഡുകള്‍ വികസിപ്പിക്കാന്‍ അഷ്ഗാല്‍ പദ്ധതി. ഇ റിംഗ് റോഡില്‍ നിന്നും അരക്കിലോമീ...

downloadദോഹ: ഓള്‍ഡ് എയര്‍പോര്‍ട്ട് ഭാഗത്ത് ഇ-റിംഗ് റോഡിലും നജ്മ സ്ട്രീറ്റിലും റോഡുകള്‍ വികസിപ്പിക്കാന്‍ അഷ്ഗാല്‍ പദ്ധതി.
ഇ റിംഗ് റോഡില്‍ നിന്നും അരക്കിലോമീറ്റര്‍ മാത്രം അകലെ നജ്മ- അല്‍ ഹദാറ സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ സിഗ്നല്‍ സ്ഥാപിക്കും. നജ്മ, അല്‍ ഹദാറ സ്ട്രീറ്റുകള്‍ ഇതോടെ കൂടുതല്‍ വികസിപ്പിക്കും. ഇ- റിംഗ് റോഡ്- നജ്മ സ്ട്രീറ്റിലെ അല്‍ തുമാമ ജംഗ്ഷന്‍ റൗണ്ട് എബൗട്ടും സിഗ്നല്‍വത്ക്കരിക്കും. അല്‍ ഒഖ്ബ ബിന്‍ നാഫീ സ്ട്രീറ്റ് നജ്മ സ്ട്രീറ്റുമായി ചേരുന്നിടത്തും സിഗ്നല്‍ സ്ഥാപിക്കും. നജ്മ സ്ട്രീറ്റിലെ 2.3 കിലോമീറ്റര്‍ ദൂരം വീതിയാക്കുകയും റീഅലൈന്‍ ചെയ്യുകയും ചെയ്യും.
എയര്‍ പോര്‍ട്ട് റോഡിലും ഇ-റിംഗ് റോഡിലേയും ഇന്റര്‍സെക്ഷനുകള്‍ വീതി കൂട്ടുകയും വാഹനങ്ങള്‍ക്ക് യു-ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാക്കുകയും ചെയ്യും.
ഇ-റിംഗ് റോഡിലെ 3.3 കിലോമീറ്റര്‍ ദൂരം വീതി കൂട്ടുകയും കാല്‍നടയ്ക്കായി പാലം പണിയുകയും ചെയ്യും. പദ്ധതികള്‍ ഏറ്റെടുക്കുന്നതോടെ 18 മാസങ്ങള്‍ക്കകം കമ്പനികള്‍ ജോലി പൂര്‍ത്തീകരിച്ചിരിക്കണം.
എഫ് റിംഗ് റോഡില്‍ നടന്നുകൊണ്ടിരിക്കുന്ന 83.7 മില്ല്യന്‍ ഡോളറിന്റെ പദ്ധതിയില്‍ എയര്‍പോര്‍ട്ട് പെട്രോള്‍ സ്റ്റേഷനു സമീപത്തെ വളഞ്ഞു പോകാനുള്ള വഴി മാറ്റിയിട്ടുണ്ട്. 2015ല്‍ 14 വന്‍ റോഡ് പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അഷ്ഗാല്‍ ്അറിയിച്ചു. അല്‍ ബുസ്താന്‍, അല്‍ ജാമിഅ, അല്‍ മര്‍ഖിയ സ്ട്രീറ്റുകളുടേത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇതില്‍പ്പെടും. കൂടാതെ 11 എക്‌സ്പ്രസ് വേകളുടെ ജോലികളും പുരോഗമിക്കുന്നുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!