ഇ അഹമ്മദിന്റെ വീടിന് മാവോയിസ്റ്റ് ഭീഷണി

imagesകണ്ണൂര്‍ : കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ വീടിന് നേരെ മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. അയ്യംങ്കാളി പട മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഇ അഹമ്മദിന്റെ വീട് വളഞ്ഞ് ആക്രമിക്കുമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇ അഹമ്മദിന്റെ കണ്ണൂര്‍ താണയിലെ വീടിന് സായുധസേന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മന്ത്രിയുടെ വീട് സുരക്ഷാ ഉദേ്യാഗസ്ഥരുടെ നിരീക്ഷണത്തിലാണ്. വീടിന് സംരക്ഷണ നല്‍കാനായി ഒരു എസ്‌ഐ ഉള്‍പ്പെടെ 10 പോലീസുകാരുള്‍പ്പെട്ട സംഘത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

ആക്രമത്തിന് ശ്രമിക്കുന്നത് അയ്യംങ്കാളി പടയും, തമിഴ് അനുകൂല സംഘടനകളുമാണെന്നാണ് വിവരം.