ന്യൂജന്‍ ഹിറ്റായ്‌… ദുല്‍ഖറിന്റെ സുന്ദരിപെണ്ണെ…..

Untitled-1 copyഅഭിനയത്തില്‍ ന്യൂജന്‍ താരങ്ങളില്‍ മുന്‍നിരയില്‍തന്നെ തന്റെ സ്ഥാനമുറപ്പിച്ച താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ പാടാനും മോശമല്ലെന്ന്‌ വീണ്ടും തെളിയിച്ചിരിക്കുകയാണ്‌. ഇത്തവണ ചാര്‍ലി എന്ന ചിത്രത്തിലെ ‘സുന്ദരിപ്പെണ്ണേ…’ എന്നു തുടങ്ങുന്ന ഗാനമാണ്‌ ദുല്‍ഖര്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്‌. ചാര്‍ലി എന്ന കഥാപാത്രത്തിന്റെ ഉന്‍മാദവും പ്രസരിപ്പും പ്രകാശിപ്പിക്കുന്ന ഈ ഗാനം ഓണ്‍ലൈനില്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞിരിക്കുന്നു.

സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക്‌ ഗോപീസുന്ദറാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. എബിസിഡി എന്ന ചിത്രത്തിന്‌ ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട്‌ സംവിധാനം ചെയ്‌ത ചിത്രത്തിന്‌ തുടക്കത്തിലെ മികച്ച പ്രതികരണമാണ്‌ ലഭിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ കഥയും സംഭഷണവും ഉണ്ണി ആറിന്റേതാണ്‌. ചിത്രത്തിലെ നായിക പാര്‍വ്വതിയാണ്‌.

ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നചിത്രം നിര്‍മിക്കുന്നത്‌ ഷെബിന്‍ ബക്കര്‍, ജോജു ജോര്‍ജ്ജ്‌,മാര്‍ട്ടിന്‍ പ്രക്കാട്ട്‌ എന്നിവരുടെ ഫൈന്‍ഡിംഗ്‌ സിനിമയുടെ ബാനറിലാണ്‌.

പാട്ടുകേള്‍ക്കാം…..