ദുബൈയില്‍ നടന്ന കമ്പവലി മത്സരത്തില്‍ തിരൂര്‍ ജേതാക്കള്‍

kmcc dubaiദുബൈ: മലപ്പുറം ജില്ലാ കെ എം സി സി പ്രതിഭാ സംഗമത്തോടനുബന്ധിച്ച്‌ ദുബൈ സാബിര്‍ പാര്‍ക്കില്‍ നടന്ന കമ്പവലി മത്സരത്തില്‍ തിരൂര്‍ മണ്ഡലം ജേതാക്കളായി. തവനൂര്‍ മണ്ഡലം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം ജില്ലയിലെ പതിനാറ്‌ നിയോജക മണ്ഡലം കമ്മിറ്റികള്‍ തമ്മിലാണ്‌ മത്സരം നടന്നത്‌.

വിജയികള്‍ക്കുള്ള ട്രോഫികള്‍ ഫോറം ഗ്രൂപ്പ്‌ ഡയറക്ടര്‍ ത്വല്‍ഹത്ത്‌ എടപ്പാള്‍ വിതരണം ചെയ്‌തു. പൊന്നാനി താലൂക്ക്‌ ആശുപത്രി ഡയാലിസിസ്‌ സെന്റര്‍ ഇന്‍ചാര്‍ജ്‌ ഡോക്ടര്‍ ഇബ്രാഹിം കുട്ടിക്കുള്ള മണ്ഡലം കെഎംസിസിയുടെ ഉപഹാരം പി കെ അന്‍വര്‍ നഹ സമ്മാനിച്ചു.

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ എം സി സി സംഘടിപ്പിച്ച ആര്‍ട്‌സ്‌, സ്‌പോര്‍ട്‌സ്‌ മത്സരങ്ങളില്‍ വിജയിച്ച മലപ്പുറം ജില്ലാ കലാ കായിക പ്രതിഭകള്‍ക്കുളള സമ്മാനങ്ങള്‍ മുസ്‌തഫ തിരൂര്‍, ആവിയില്‍ ഉമ്മര്‍,ആര്‍.ശുക്കൂര്‍, മുസ്‌തഫ വേങ്ങര, ഹംസ ഹാജി മാട്ടുമ്മല്‍ എന്നിവര്‍ വിതരണം ചെയ്‌തു.

മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷനായ ചടങ്ങില്‍ ഒ.ടി സാലാം സ്വാഗതവും, പി വി നാസര്‍ നന്ദിയും പറഞ്ഞു. ഇ ആര്‍ അലി മാസ്റ്റര്‍, നിഹ്മത്തുള്ള മങ്കട, സിദ്ദീഖ്‌ കാലൊടി, വി കെ റഷീദ്‌, കോയ വള്ളിക്കുന്ന്‌, ഈനു കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.