ദുബായില്‍ സഹപ്രവര്‍കയുടെ കുളിസീന്‍ പകര്‍ത്തിയ പ്രവാസി യുവാവ് പിടിയില്‍

ദുബായ്: സഹപ്രവര്‍ത്തകയുടെ കുളിസീന്‍ രഹസ്യമായി പകര്‍ത്തിയ ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. അല്‍ റഫയിലെ കമ്പനിയിലാണ് സംഭവം ഉണ്ടായത്. അര്‍ധരാത്രി ജോലി കഴിഞ്ഞെത്തിയ 28 കാരിയായ ഫിലിപ്പിനോ കാരിയായ റിസപ്ഷനിസ്റ്റ് ബാത്ത്‌റൂമില്‍ കുളിക്കുന്നതാണ് 21 കാരനായ പ്രവാസി യുവാവ് മൊബൈലില്‍ പകര്‍ത്തിയത്.

ഇയാള്‍ ബാത്ത്‌റൂമിന്റെ ജനലില്‍ കയറി എയര്‍ഹോള്‍ വഴി കുളിക്കുന്നത് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.ഇതിനിടെ ജനല്‍ ഗ്ലാസിനപ്പുറത്ത് ആള്‍പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇതെതുടര്‍ന്ന് യുവതിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം യുവാവ് കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഇതുപോലെ നേരത്തെയും മൂന്ന് തവണ കുളിസീന്‍ റെക്കോര്‍ഡി ചെയ്തതായി ഇയാള്‍ സമ്മതിച്ചു. എന്നാല്‍ ചിത്രങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ലെന്നും യുവാവ് പറഞ്ഞു. അവസാനം താന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ യുവതി ബഹളം വെച്ചതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നെന്നും യുവാവ് പറഞ്ഞു.