ദുബായ്‌ എമിറേറ്റ്‌സ്‌ പ്രഥമ മലപ്പുറം ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

dubai2ദുബായ്: ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ദുബായ് എമിറേറ്റ്‌സ്പ്രഥമ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു . ബര്‍ദുബായ് മുസല്ല ടവറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ മലപ്പുറം , കോഴിക്കോട്, കണ്ണൂര് , കാസറഗോഡ് ജില്ലകളിളെ പ്രഥമ ജില്ല കമ്മിറ്റികളുടെ പ്രഖ്യാപനം നടന്നു. സംസ്ഥാന പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ആദ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി അംഗം അഡ്വ. ഉമ്മർ ഫാറൂക്ക് ഉല്‍ഘാടനം ചെയ്തു. നൗഷാദ് തിരുനവായ മുഖ്യ പ്രഭാഷണം നടത്തി, ഇമ്രാന്‍ മാട്ടൂല്‍ സംസാരിച്ചു.

ഇന്ത്യൻ കൾചറൽ സൊസൈറ്റി ദുബൈ പ്രഥമ മലപ്പുറം ജില്ലാ കമ്മിറ്റി അഭാരവാഹികളായി അഷറഫ് എടരിക്കോട് (പ്രസിഡന്റ്‌ ),ബഷീർ താനൂർ (ജനറൽ സെക്രടറി ),ഷാഫി (വൈസ്പ്രസിഡന്റ്‌ ),സൈതലവി (ജോയിന്റ്റ് സെക്രടറി ),ആരിഫ് ,സത്താർ, ഫകറു ദ്ദീൻ ,അനീഷ്‌ ബാബു, മജീദ്‌ എക്സികുട്ടീവ് മെമ്പർമാർ എന്നിവരെയും തെരഞ്ഞെടുത്തു.