മയക്കുമരുന്ന്‌ കടത്തിയ മുന്‍ ബോളിവുഡ്‌താരം പിടിയില്‍

Untitled-1 copyമൊമ്പാസ: മയക്കുമരുന്നു കടത്തിയ കേസില്‍ മുന്‍ ബോളിവുഡ്‌ താരം പോലീസ്‌ പിടിയില്‍. ബോളിവുഡ്‌ താരമായ മമതാ കുല്‍ക്കര്‍ണിയാണ്‌ കെനിയയുടെ ലഹരിവിരുദ്ധസേനയുടെയും മൊമ്പാസ പോലീസിന്റെയും സംയുക്തമായ നീക്കത്തില്‍ പിടിയിലായത്‌. മമതക്കൊപ്പം ഭര്‍ത്താവും അന്താരാഷ്‌ട്ര മയക്കുമരുന്നുകടത്ത്‌ സംഘത്തലവനുമായ വിക്കി ഗോസ്വാമിയും പിടിയിലായിട്ടുണ്ട്‌.

മയക്കുമരുന്നു കേസില്‍ നേരത്തെ ദുബായ്‌ ജയിലില്‍ ശിക്ഷ അനുഭവിച്ച്‌ കൊണ്ടിരിക്കുന്ന കാലത്താണ്‌ വിക്കി ഗോസ്വാമിയെ മമത പരിചയപ്പെടുന്നതും വിവാഹം ചെയ്‌തതും. 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ്‌ വിധിച്ചിരുന്നത്‌ എങ്കിലും നല്ല നടപ്പ്‌ പരിഗണിച്ച്‌ 15 വര്‍ഷമായി കുറക്കുകയായിരുന്നു. മമത അവസാനമായി അഭിനയിച്ച ചിത്രം 2001 ല്‍ പുറത്തിറങ്ങിയ സന്‍സറാണ്‌.