ഡ്രൈവിങ്ങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധം

ദില്ലി: ഡ്രൈവിങ്ങ് ലൈസന്‍സിനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പുതുതായി ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ളവ പുതുക്കുന്നവർക്കുമാണ് ആധാർ കാർഡ് നിർബന്ധമാക്കിയത്.

ഡ്രൈവിങ്ങ് ലൈസൻസുകൾ നൽകുന്നത് സംസ്ഥാന സർക്കാരിെൻറ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും ഇൗ മേഖലയിലെ അഴിമതി തടയാൻ ആധാർ അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഒരാൾ ഒന്നിലധികം ഡ്രൈവിങ്ങ് ലൈസൻസുകൾ കൈവശം വെക്കുന്നത് തടയാനും വ്യാജ ഡ്രൈവിങ്ങ് ലൈസൻസുകൾ കണ്ടെത്താനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് കേന്ദ്രസർക്കാറിെൻറ പ്രതീക്ഷ.

പാൻകാർഡിനും ആദായ നികുതി റിട്ടണിനും നേരത്തെ കേന്ദ്രസർക്കാർ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു. മൊബൈൽ നമ്പറുകളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.