Section

malabari-logo-mobile

വിദേശ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം;ഖത്തറില്‍ തൊഴില്‍ തര്‍ക്കം ലഘൂകരിച്ചു

HIGHLIGHTS : ദോഹ: രാജ്യത്ത് തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമം ലഘൂകരിക്കാന്‍ അധികൃതരുടെ നടപടി ആരംഭിച്ചു. വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് ...

ദോഹ: രാജ്യത്ത് തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമം ലഘൂകരിക്കാന്‍ അധികൃതരുടെ നടപടി ആരംഭിച്ചു. വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് ഇത്തരം ഒരു നടപിക്ക് അധികൃതര്‍ തയ്യാറായിരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കരട് നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കാലതാമസം ഇതോടെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയകരട് നിയമത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.

ഇതുപ്രകാരം തൊഴില്‍ തര്‍ക്കങ്ങളില്‍ പെട്ടന്നു തന്നെ തീര്‍പ്പുകല്‍പ്പിക്കാനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ എന്ന പേരില്‍ ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കും. തൊഴിലുടമയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ തൊഴിലാളി തന്റെ പരാതി തൊഴിലുടമയെ നേരിട്ട് അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഏഴ് ദിവസത്തിനുള്ളില്‍ പരാതിക്കാരന്‍ തൊഴിലുടമയെ നേരിട്ട് അറിയിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. ഏഴ് ദിവസത്തിനുള്ളില്‍ തൊഴിലുടമ പ്രതികരിച്ചില്ലെങ്കില്‍ മാത്രമേ മന്ത്രാലയത്തിലെ തൊഴില്‍ വകുപ്പില്‍ പരാതി നല്‍കേണ്ടതൊള്ളു. തുടര്‍ന്ന് മന്ത്രാലയത്തില്‍ നിന്ന് ഏഴു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ തൊഴിലാളിക്ക് തൊഴില്‍ തര്‍ക്ക പരിഹാര സമിതിയെ സമീപിക്കാം. നിയമം ഗസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

sameeksha-malabarinews

തൊഴിലുടമക്കെതിരെ തൊഴിലാളികള്‍ വ്യക്തിപരമായി സമര്‍പ്പിക്കുന്നപരാകികളാണ് സമിതിയുടെ പരിധിയില്‍ വരിക. തര്‍ക്കങ്ങള്‍ പരമാവധി നല്ലരീതിയില്‍ തന്നെ പരിഹരിക്കാനാണ് സമിതി ശ്രമിക്കുക. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും പരിഹാരങ്ങള്‍ നിര്‍ദേശിക്കുക. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ പരാതിയില്‍ പരിഹാരം കണ്ടെത്തണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതെസമയം സമിതിയെടുക്കുന്ന തീരുമാനം റദ്ദാക്കാന്‍ അപ്പീല്‍കോടതിക്ക് മാത്രമായിരിക്കും അധികാരം ഉണ്ടായിരിക്കുക. സമിതിയുടെ തീരുമാനങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ വേഗത്തില്‍ നടപ്പാക്കണമെന്നും നിയമം നിര്‍ദേശിക്കുന്നുണ്ട്.

തൊഴിലുടമ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെങ്കില്‍ മാത്രം തൊഴിലാളിക്ക് നേരിട്ട് തര്‍ക്ക പരിഹാര സമിതിയില്‍ പരാതിനല്‍കാവുന്നതാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് നിയമാനുസൃതമല്ലെന്ന് കമ്മറ്റി കണ്ടെത്തുകയാണെങ്കില്‍ തൊഴിലാളിയെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള അവകാശവും സമിതിക്കുണ്ടായിരിക്കും. ഇതോടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് നഷ്ടമായ മൊത്തം തുകയും എല്ലാ ആനുകൂല്യങ്ങളും സമിതി വഴി തൊഴിലുടമ തൊഴിലാളിക്ക് നല്‍കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!