Section

malabari-logo-mobile

ദോഹയില്‍ തൊഴിലാളികളുടെ നീക്കള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക വിദ്യ സ്ഥാപിക്കുന്നു

HIGHLIGHTS : ദോഹ: തൊഴിലാളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ സ്ഥാപിക്കുന്നതിന് ഖത്തറിലെ നിര്‍മാണ കമ്പനി 25 ലക്ഷം ഡോളറിന്റെ കരാറൊപ്പിട്ടു. ...

dohaദോഹ: തൊഴിലാളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ സ്ഥാപിക്കുന്നതിന് ഖത്തറിലെ നിര്‍മാണ കമ്പനി 25 ലക്ഷം ഡോളറിന്റെ കരാറൊപ്പിട്ടു.
തങ്ങളുടെ ഭവന പദ്ധതികളില്‍ താമസിക്കുന്ന തൊഴിലാളികളെ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനാണ് ദാറുന ഡവലപ്‌മെന്റ് അമേരിക്കന്‍ കമ്പനിയായ സൈസോറെക്‌സുമായി കരാറിലെത്തിയത്. സൈസോറെക്‌സാണ് ഇതു സംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടത്.
എയര്‍പട്രോള്‍ എന്ന പേരിലുള്ള നിരവധി സെന്‍സറുകള്‍ വഴി തൊഴിലാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്.
തൊഴിലാളിയുടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേവങ്ങളും സുരക്ഷയും നല്‍കുന്നതിനും താമസക്കാര്‍ ഏത് സ്ഥലമാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനും എയര്‍പട്രോള്‍ സംവിധാനം സഹായിക്കുമെന്ന് സൈസോറെക്‌സ് പറയുന്നു.
വുഖൈറില്‍ ദാറുന ഈ വര്‍ഷം ആറായിരം കിടക്കകളുള്ള ലേബര്‍ ക്യാംപിന്റെ നിര്‍മാണം ആരംഭിക്കാനിരിക്കുകയാണ്. അല്‍ഖോര്‍, മുകൈനിസ്, ശഹാനിയ എന്നിവിടങ്ങളിലും താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. എല്ലാ പദ്ധതികളിലും എയര്‍പട്രോള്‍ സംവിധാനം സ്ഥാപിക്കുമെന്ന് സൈസോറെക്‌സ് നെറ്റ്‌വര്‍ക്ക്ഡ് സൊല്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഡാനിയല്‍ പില്‍മോര്‍ പറഞ്ഞു.
ഓരോ ഭവന സമുച്ചയത്തിനും സമീപത്തായി വൈഫൈ, ആര്‍ എഫ് ഐ ഡി ബ്ലൂടൂത്ത് സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള ഉപകരണം സ്ഥാപിക്കുകയാണ് ചെയ്യുകയെന്ന് സൈസോറെക്‌സ് സി ഇ ഒ നാദിര്‍ അലി പറഞ്ഞു. നീല നിറത്തിലുള്ള ചെറിയ പെട്ടിയുടെ രൂപത്തിലുള്ളതാണ് ഈ ഉപകരണം.
മൊബൈല്‍ ഫോണ്‍, വൈഫൈ ഇനാബിള്‍ഡ് സ്മാര്‍ട്ട് ടാഗ് എന്നിവയില്‍ നിന്നുള്ള സിഗ്നലുകളിലൂടെ താമസക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. തൊഴിലാളികള്‍ ഭക്ഷണം വാങ്ങുന്നതിനും ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിനും ഈ സ്മാര്‍ട്ട് ടാഗുകള്‍ കൂടെ കരുതിയിരിക്കണം. ദുരന്തമോ ലഹളയോ ഉണ്ടാകുമ്പോള്‍ ഓരോ താമസക്കാരനും എവിടെയാണെന്ന് കണ്ടെത്തുന്നതിനും സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും എയര്‍ പട്രോള്‍ സംവിധാനം സഹായിക്കുമെന്ന് അലി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!