ഖത്തറില്‍ കഠിനമായ ചൂട്‌;പച്ചക്കറികള്‍ നശിക്കുന്നു

Untitled-1 copyദോഹ: ഖത്തറില്‍ ശക്തമായി തുടരുന്ന ചൂട്‌ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ വില്‍പനയ്‌ക്ക്‌ വെച്ചിരിക്കുന്ന പച്ചക്കറികള്‍ വ്യാപകമായി കേടുവരികയാണ്‌. ചൂടിന്റെ കാഠിന്യം കാരണം തക്കാളി, ഉള്ളി തുടങ്ങിയ പച്ചക്കറികളാണ്‌ വേഗത്തില്‍ കേടുവരുന്നതെന്ന്‌ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

നിലവിലെ സ്ഥലത്ത്‌ നിന്ന്‌ വില്‍പ്പന മാറ്റുകയോ ഇപ്പോള്‍ വില്‍പ്പന നടത്തുന്ന സ്ഥലം ശീതികരിക്കുകയോ ചെയ്യുക മാത്രമാണ്‌ ഇതിന്‌ പരിഹാരമെന്നാണ്‌ ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നത്‌. ഇത്‌ കാരണം കച്ചവടക്കാരും ഉപഭോക്താക്കളും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത്‌ പതിവ്‌ സംഭവമായി മാറിയിരിക്കുകയാണ്‌. ഈ സാഹചര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാണ്‌ ശ്രമിക്കേണ്ടതെന്ന്‌ പ്രാദേശിക അറബ്‌ പത്രം വ്യക്തമാക്കുന്നു.