ശവ്വാല്‍ മാസപ്പിറവി നോക്കണമെന്ന് ഖത്തറിലെ മുസ്‌ലിംകളോട് ഔഖാഫ് മന്ത്രാലയം

images (4)ദോഹ: റമദാന്‍ 29ന് വ്യാഴാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി നോക്കണമെന്ന് ഖത്തറിലെ മുസ്‌ലിംകളോട് ഔഖാഫ് മന്ത്രാലയം ആവശ്യപ്പെട്ടു.

ചന്ദ്രനെ കാണുകയാണെങ്കില്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ഈദുല്‍ ഫിത്വറായിരിക്കും.

ചാന്ദ്രദര്‍ശനം സാധ്യമായില്ലെങ്കില്‍ റമദാനിലെ അവസാന ദിവസമായി വെള്ളിയാഴ്ച മാറുകയും ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുകയും ചെയ്യും.

വ്യാഴാഴ്ച വൈകിട്ട് ചന്ദ്രനെ കാണുന്നവര്‍ ദഫ്‌നയിലെ ഔഖാഫ് മന്ത്രാലയത്തില്‍ സാക്ഷ്യപ്പെടുത്തണമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഗ്‌രിബ് നമസ്‌ക്കാരശേഷം കമ്മിറ്റി കൂടിച്ചേര്‍ന്ന് എട്ടുമണിയോടെ പ്രഖ്യാപനം നടത്തും.

ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണെങ്കിലും സര്‍ക്കാര്‍ അവധി ഇന്ന് ആരംഭിക്കും.

നീണ്ട പത്തു ദിവസത്തിന് ശേഷം 26നാണ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും 22 വരെയാണ് അവധി.