Section

malabari-logo-mobile

ഭൂകമ്പത്തില്‍ നാശം വിതച്ച തൊഴിലാളികളുടെ വീടുകള്‍ അല്‍ ഏബ്‌ള്‍ ട്രേഡിംഗ്‌ ആന്റ്‌ കോണ്‍ട്രാക്ടിംഗ്‌ കമ്പനി പ്രതിനിധികള്‍ സന്ദര്‍ശിച്ചു

HIGHLIGHTS : ദോഹ: ഭൂകമ്പം കനത്ത നാശം വിതച്ച തങ്ങളുടെ തൊഴിലാളികളുടെ വീടുകള്‍ അല്‍ ഏബ്ള്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

ദോഹ: ഭൂകമ്പം കനത്ത നാശം വിതച്ച തങ്ങളുടെ തൊഴിലാളികളുടെ വീടുകള്‍ അല്‍ ഏബ്ള്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഖത്തറിലെ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയായ അല്‍ ഏബഌലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും നാശനഷ്ടം സംഭവിച്ച വീടുകളിലാണ് പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയത്.
ഡാദിങ്, ഗോര്‍ഖ, നുവകോട്, സിന്ദ്പാല്‍ ചോക്, മക്‌വാന്‍പൂര്‍, ചിത്‌വന്‍, കാഠ്മണ്ഡു, സിന്ദുലി തുടങ്ങിയ ജില്ലകളില്‍ സന്ദര്‍ശനം നടത്തി തങ്ങളുടെ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയ സംഘം ഏഴ് ദിവസം നീണ്ട പ്രയത്‌നത്തിലൂടെയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. 12  വീടുകള്‍ പൂര്‍ണ്ണമായും 14 എണ്ണം ഭാഗികമായും തകര്‍ന്നതായും സംഘം കണ്ടെത്തി. ഈ വീടുകള്‍ എത്രയും പെട്ടെന്ന് പുനര്‍ നിര്‍മിച്ച് നല്‍കാന്‍  കമ്പനി തീരുമാനിച്ചിട്ടുണ്ട്. പുനര്‍ നിര്‍മാണത്തിന് കമ്പനി നേരിട്ട് നേതൃത്വം നല്‍കും. ഭൂകമ്പം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ക്ക് പുറമെ  ഇടക്കിടെ ഉണ്ടാകുന്ന തുടര്‍ചലനങ്ങള്‍ കാരണം പ്രദേശവാസികള്‍ ഇപ്പോഴും വലിയ ഭീതിയിലാണ് കഴിഞ്ഞു കൂടുന്നത്.
കൃത്യമായ റോഡുകളോ വാഹന സൗകര്യമോ ഇല്ലാത്ത മലയോര പ്രദേശങ്ങളിലെ വീടുകള്‍ ഒരു വിദേശ കമ്പനി പ്രതിനിധി സംഘം സന്ദര്‍ശിക്കാനെത്തിയത് നേപ്പാളിലെ വാര്‍ത്താ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കമ്പനിയിലെ തൊഴിലാളികളുടെയും മാനേജ്‌മെന്റെിന്റെയും  കുട്ടായ്മയായ എറോസ് സംഘടനയുടെ ജനറല്‍ കണ്‍വീനര്‍   ഇ കെ മിജിയാസ്, വൈസ് ചെയര്‍മാനും നേപ്പാള്‍ സ്വദേശിയുമായ ഗണഷാം പ്രജുലി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
എറോസിന്റെ നേതൃത്വത്തില്‍ തൊഴിലാളികളില്‍ നിന്നും കമ്പനി മാനേജ് മെന്റെ് പ്രതിനിധികളില്‍ നിന്നുമാണ് നേപ്പാള്‍ സഹായ ഫണ്ട് സ്വരൂപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!