ദോഹയില്‍ ലേബര്‍ ക്യാമ്പില്‍ റെയ്‌ഡ്‌;അനധികൃത ലേബര്‍ ക്യാമ്പുകളും കയ്യേറ്റങ്ങളും നിയമലംഘനങ്ങളും പിടികൂടി

Story dated:Sunday November 15th, 2015,11 39:am

Untitled-1 copyദോഹ: അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ 143 അനധികൃത ലേബര്‍ ക്യാംപുകളും കയ്യേറ്റങ്ങളും നിയമലംഘനങ്ങളും പിടികൂടി.

അനുമതിയില്ലാതെ കെട്ടിട നിര്‍മാണത്തിനായി നടത്തിയ 66 കുഴിയെടുക്കലുകളും കെട്ടിട നിര്‍മാണ നിയമലംഘനങ്ങളുമാണ് കണ്ടെത്തിയത്.

കയ്യേറ്റങ്ങളുടെ 32 കേസുകളാണ് കണ്ടെത്തിയത്. ഫാമിലി റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന 16 അനധികൃത ലേബര്‍ ക്യാംപുകളാണ് അധികൃതര്‍ കണ്ടെത്തി നീക്കം ചെയ്തത്. കെട്ടിടങ്ങളില്‍ നടത്തിയ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എടുത്തുമാറ്റാന്‍ 18 നിര്‍ദ്ദേശങ്ങളും നല്കി.