ദോഹയിലെ ഹോട്ടലുകളിലും റസ്റ്റോാറന്റുകളിലും ഡിസ്‌കൗണ്ട്‌ .

images (1)ദോഹ: ഖത്തറിലെ ഹോട്ടലുകളിലും റസ്റ്റോാറന്റുകളിലും ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കുന്ന ഡൈന്‍ വിത്ത് ദോഹ ബാങ്ക് കാര്‍ഡ്‌സ് പുറത്തിറക്കി. ദോഹയിലെ വിവിധ ഹോട്ടലുകളില്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന വിധത്തിലാണ് ഡൈന്‍ വിത്ത് ദോഹ ബാങ്ക് കാര്‍ഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ദോഹ ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാവും.
പേള്‍ ഖത്തറിലെ പെറ്റഗോണിയ, വിന്‍ഡാം ഗ്രാന്റ് റീജന്‍സി, മില്ലേനിയം ഹോട്ടല്‍, മാരിയറ്റ് മര്‍ക്വിസ്, സിറ്റി സെന്റര്‍ ദോഹ ഹോട്ടല്‍, ഗവര്‍ണര്‍
വെസ്റ്റ് ബേ തുടങ്ങിയ ഹോട്ടലുകളില്‍ സേവനം ഉപയോഗിക്കാനാവും.