ദോഹയില്‍ തീപടുത്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക്‌ ആശ്വാസമായി കള്‍ച്ചറല്‍ ഫോറം

dohaദോഹ: കഴിഞ്ഞ ദിവസം രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയ പതിനഞ്ചില്‍ സ്വകാര്യ കമ്പനിയുടെ താമസ സ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ സര്‍വ്വവും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ആശ്വാസമായി കള്‍ച്ചറല്‍ ഫോറം.

ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമാണ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഏതാണ്ട് ഇരുന്നൂറോളം തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ കള്‍ച്ചറല്‍ ഫോറം സാമൂഹ്യ സേവന വിഭാഗം ദുരന്തം നടന്ന ക്യാംപ് സന്ദര്‍ശിക്കുകയും ഇരകളെ സഹായിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അഭ്യുദയകാംക്ഷികളില്‍ നിന്നും മറ്റും ശേഖരിച്ച ഭക്ഷണവും വസ്ത്രങ്ങളുമാണ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ ക്യാംപിലെത്തി വിതരണം ചെയ്തത്. കള്‍ച്ചറല്‍ ഫോറം സാമൂഹ്യ സേവന വിഭാഗം കോര്‍ഡിനേറ്റര്‍മാരായ സുന്ദരന്‍ തിരുവനന്തപുരം, ടി കെ മുഹമ്മദ് കുഞ്ഞി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി മുസ്‌ലിഹുദ്ധീന്‍, നിസ്സാര്‍ കൊല്ലം, സാബില്‍ ഓമശ്ശേരി, ഷാനവാസ്, ശിഹാബ്, അലി കുറ്റിയാടി, ജസീര്‍ എറണാകുളം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി