Section

malabari-logo-mobile

ദോഹയില്‍ ഫാന്‍സി നമ്പറിനായി ഉപഭോക്താക്കള്‍ ചെലവഴിച്ചത്‌ 10 മില്ല്യന്‍ റിയാലിനടുത്ത്‌

HIGHLIGHTS : ദോഹ: കഴിഞ്ഞ ദിവസം അവസാനിച്ച ഫാന്‍സി നമ്പര്‍ ഓണ്‍ലൈന്‍ ലേലത്തില്‍ ഇഷ്ടനമ്പറിന് വേണ്ടി ഉപഭോക്താക്കള്‍ ചെലവഴിക്കാന്‍ തയ്യാറായത് 10

11032472_976923302318926_1455210442_oദോഹ: കഴിഞ്ഞ ദിവസം അവസാനിച്ച ഫാന്‍സി നമ്പര്‍ ഓണ്‍ലൈന്‍ ലേലത്തില്‍ ഇഷ്ടനമ്പറിന് വേണ്ടി ഉപഭോക്താക്കള്‍ ചെലവഴിക്കാന്‍ തയ്യാറായത് 10 മില്ല്യന്‍ റിയാലിനടുത്ത്. മെട്രാഷ് 2വിലൂടെയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച രാത്രി വരെ ഓണ്‍ലൈന്‍ ലേലം നടന്നത്. ഒരുലക്ഷം റിയാല്‍ മുതലാണ് ലേലത്തുക ആരംഭിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ 20,000 റിയാലാണ് കെട്ടിവെക്കേണ്ടത്. ലേലം ഉറപ്പിച്ച് രണ്ട് ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ഫാന്‍സി നമ്പറും കെട്ടിവെച്ച തുകയും നഷ്ടപ്പെടും.
ഫാന്‍സി നമ്പറുകളില്‍ 377773നാണ് ഏറ്റവും വലിയ തുക ഉറപ്പിച്ചിരിക്കുന്നത്. ഏകദേശം ഒന്‍പത് ലക്ഷത്തി മുപ്പത്തി ആറായിരം റിയാലാണ് ഈ നമ്പറിന് വേണ്ടി ലേലം വിളിച്ചിരിക്കുന്നത്. ലേലം അവസാനിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെയാണ് ഈ നമ്പറിന്റെ ലേലത്തുക 8,36,000 റിയാലില്‍ നിന്നും ഒരു ലക്ഷം റിയാല്‍ കൂടി വര്‍ധിച്ച് 9,36,000 റിയാലായത്.
രണ്ടാം സ്ഥാനത്തുള്ളത് 363636 എന്ന നമ്പറാണ്. ഇതിന് 8,02,000 റിയാലാണ് അവസാനം വിളിച്ചിരിക്കുന്നത്. ഫാന്‍സി നമ്പറുകളായി 24 എണ്ണമാണ് ലേലത്തിനുണ്ടായിരുന്നത്. ഇവയില്‍ 335353 എന്ന നമ്പറിനാണ് ഏറ്റവും കുറഞ്ഞ തുക ഉറപ്പിച്ചത്. ഈ നമ്പറിന് 2,28,000 റിയാലാണ് ലേലം വിളിച്ചിരിക്കുന്നത്.
ആറക്ക  നമ്പറുകളെല്ലാം മൂന്ന് എന്ന അക്കത്തിലാണ് ആരംഭിക്കുന്നത്. മാത്രമല്ല, എല്ലാ അക്കങ്ങളും രണ്ടുതവണയാണ് നമ്പറില്‍ പ്രത്യക്ഷപ്പെടുന്നത്. ജി സി സി രാജ്യങ്ങളില്‍ വന്‍വിലയുള്ള കാറുകളും ഡിസൈനര്‍ ബ്രാന്റുകളും ഫോണ്‍ നമ്പറിലേയും വാഹനങ്ങളുടെ നമ്പറുകളിലേയും പ്രത്യേകതയും സമ്പത്തിന്റെ വലുപ്പമായാണ് കണക്കുകൂട്ടുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹന നമ്പറിനുള്ള ലേലത്തുക ഈ വര്‍ഷം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലേലത്തുക ക്രഡിറ്റ് കാര്‍ഡ് മുഖേനയോ ആഭ്യന്ത്ര മന്ത്രാലയത്തിന്റേയോ സാമ്പത്തികകാര്യ വിഭാഗത്തിന്റെയോ പേരിലുള്ള ചെക്കായോ സമര്‍പ്പിക്കാവുന്നതാണ്.
ഇത്തരത്തില്‍ നമ്പര്‍ ലേലം നടക്കുന്ന യു എ ഇയില്‍ ലേലത്തിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കാറുള്ളത്. ഏതാനും വര്‍ഷം മുമ്പ് 1 എന്ന നമ്പര്‍ ലഭിക്കാനായി യു എ ഇയിലെ ഒരു ബിസിനസുകാരന്‍ 52 മില്ല്യന്‍ ദിര്‍ഹം ചെലവഴിച്ചതാണ് ഈ രംഗത്തെ ലോകറെക്കോര്‍ഡ്. വാഹന നമ്പറുകള്‍ക്ക് മാത്രമല്ല, ടെലിഫോണ്‍ നമ്പറുകള്‍ക്കും ഇത്തരത്തില്‍ പ്രത്യേക നമ്പറുകള്‍ വേണമെന്ന ഇഷ്ടക്കാര്‍ നിരവധിയുണ്ട്. 2006ല്‍ 6666666 എന്ന നമ്പര്‍ 10 മില്ല്യന്‍ റിയാലിന് ക്യുടെല്ലില്‍ നിന്നും വിളിച്ചെടുത്തതാണ് ഖത്തറില്‍ നിന്നുള്ള ഗിന്നസ് റെക്കോര്‍ഡ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!