Section

malabari-logo-mobile

അരി വിഹിതം കുറയാന്‍ കാരണം കേരള സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും. വി.മുരളീധരന്‍

HIGHLIGHTS : പാവപ്പെട്ട ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ അനുവദിച്ച 110000 ടണ്‍ അരി കേന്ദ്രത്തില്‍ നിന്നും ഏറ്റെടുക്കുകയും അതിന്റെ പകുതി പോലും

IMG_0589പാവപ്പെട്ട ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ അനുവദിച്ച 110000 ടണ്‍ അരി കേന്ദ്രത്തില്‍ നിന്നും ഏറ്റെടുക്കുകയും അതിന്റെ പകുതി പോലും പാവപ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക്‌ വിതരണം ചെയ്യാതെ ഉയര്‍ന്ന വിലക്ക്‌ വിറ്റ്‌ കാശുണ്ടാക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടിയാണ്‌ കേരളത്തിന്‌ അരി വിഹിതം കുറയാന്‍ കാരണമായതെന്ന്‌ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉല്‍ഘാടനം ചെയ്‌തു കൊണ്ട്‌ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ കെ.നാരായണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ സി.വാസുദേവന്‍മാസ്റ്റര്‍, കെ.ജനചന്ദ്രന്‍മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്‍, ജില്ലാ ഭാരവാഹികളായ കെ.പി.ബാബുരാജന്‍മാസ്റ്റര്‍, അഡ്വ: എന്‍.ശ്രീപ്രകാശ്‌, പി.പി.ഗണേശന്‍, സി.രവീന്ദ്രന്‍, ഗീതാമാധവന്‍, ധനലക്ഷ്‌മി ജനാര്‍ദ്ദനന്‍, എം.ഇന്ദിര, പി.ടി.ആലിഹാജി, എ.പി.ഉണ്ണി, അജിതോമസ്‌, കെ.മണികണ്‌ഠന്‍, ശശിധരന്‍ പുന്നശ്ശേരി, ഓമനാകൃഷ്‌ണന്‍കുട്ടി, തിരൂര്‍ ദിനേശ്‌ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!