കടലില്‍ രാസപദാര്‍ഥങ്ങളും എണ്ണയും ചേര്‍ന്നുണ്ടാക്കുന്ന അപകടാവസ്ഥ എങ്ങിനെ നേരിടാം;ദോഹ അറബ്‌ ശില്‍പശാല

Story dated:Wednesday September 9th, 2015,02 48:pm

dohaദോഹ: കടലില്‍ രാസപദാര്‍ഥങ്ങളും എണ്ണയും ചോര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അറബ് മേഖലാ ശില്‍പശാല നടത്തി. അത്യാഹിതം നേരിടാനുള്ള സ്ഥിരം സമിതി മറൈന്‍ എമര്‍ജന്‍സി മ്യൂച്വല്‍ എയ്ഡ് സെന്റര്‍, ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ എന്നിവ സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ആമുഖ സന്ദേശം നല്കി.

മേഖലയിലെ കടല്‍ യാത്രകളില്‍ അപകട സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന് നും ഇത് നേരിടാനുള്ള ശേഷിയും അറിവും ആര്‍ജ്ജിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമുദ്രയാത്രാ സുരക്ഷ, ജൈവസംരക്ഷണം, മലിനീകരണം തടയല്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്കണമെന്നും ഈ ലക്ഷ്യത്തിലേക്ക് സഹകരിച്ച് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ഖുലൈഫി, ക്യാപ്റ്റന്‍ അബ്ദുല്‍ മനാം അല്‍ ജനാഹി, ബ്രിഗേഡിയര്‍ ഹമദ് ഒത്മാന്‍ ദുഹൈമി തുടങ്ങിയവര്‍ പങ്കെടുത്തു.