ദിലീപിന്റെ റിമാന്‍ഡ് നീട്ടി

കൊച്ചി:നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചൊവ്വാഴ്ച ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഹൈക്കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതോടെ കാര്യമായ നടപടി ക്രമങ്ങളില്ലാതെ റിമാന്‍ഡ് കാലാവധി നീട്ടി ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കുന്നതിനായി ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിലെ സുരക്ഷാ പ്രശ്നം പോലീസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിന് കോടതി അനുമതി നല്‍കിയത്.