വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ല; ജൂഹി ചൗളയ്‌ക്കും അനില്‍ കപൂറിനും പണികിട്ടി

Untitled-1 copyമുംബൈ: ഡങ്കിപനി അടക്കമുളള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുകൊണ്ടിരിക്കെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിന്‌ ജൂഹി ചൗളയ്‌ക്കും അനില്‍ കപൂറിനും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ്‌ അയച്ചു. ജൂഹി ചൗളയുടെ മലബാര്‍ ഹില്‍സിലെയും അനില്‍ കപൂറിന്റെ ജൂഹുവിലെ വീട്ടിലും നടത്തിയ പരിശോധനയിലാണ്‌ വൃത്തിഹീനമായ ചുറ്റുപാടില്‍ കൊതുകുകള്‍ പെരുകുന്നത്‌ കണ്ടെത്തിയത്‌.

കൊതുകുകള്‍ വര്‍ദ്ധിക്കുന്നത്‌ തടയുന്നതിന്‌ ആവശ്യമായ മുന്‍കരുതലുകള്‍ എടത്തില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ബൃഹത്‌ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോളിവുഡ്‌ താരങ്ങള്‍ക്ക്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. ബോളിവുഡ്‌ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

താരങ്ങള്‍ക്ക്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട്‌ 381 ാം വകുപ്പ്‌ പ്രകാരമാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. ഈ വകുപ്പ്‌ പ്രകാരം 2000 രൂപ മുതല്‍ 10000 രൂപ വരെ പിഴ അടയ്‌ക്കേണ്ടിവരും. അനില്‍ കപൂര്‍, ജൂഹി ചൗള, ഗജേന്ദ്ര എന്നിവര്‍ക്കാണ്‌ നോട്ടീസ്‌ കിട്ടിയിരിക്കുന്നത്‌.