Section

malabari-logo-mobile

ദില്ലി ആംആദ്‌മിക്ക്‌ മാത്രം

HIGHLIGHTS : ന്യൂഡല്‍ഹി: അരവിന്ദ്‌ കെജരിവാള്‍ വാളായി. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും തുടച്ചുനീക്കി. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കടത്തിവെട്ടി പ്രവചനങ്ങള്‍ യാഥാര്‍ത്ഥ...

Untitled-1 copy

 

സത്യപ്രതിജ്ഞ 14ന്

ന്യൂഡല്‍ഹി: അരവിന്ദ്‌ കെജരിവാള്‍ വാളായി. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും തുടച്ചുനീക്കി.എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കടത്തിവെട്ടി പ്രവചനങ്ങള്‍ യാഥാര്‍ത്ഥമാക്കി ആം ആദ്മി പാര്‍ട്ടി

sameeksha-malabarinews

വീണ്ടും ഡല്‍ഹിയില്‍ അധികാരത്തില്‍ കയറി. എഴുപത് സീറ്റുകല്‍ക്ക് നടന്ന
തിരഞ്ഞെടുപ്പില്‍ 67 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം നേടിയാണ് മൂന്ന് വര്‍ഷം മുമ്പ്
ജന്മംകൊണ്ട ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ
ഫെബ്രുവരി 14 ന് രാം ലീല മൈതാനത്ത് നടക്കും.

70 അംഗ ഡല്‍ഹി നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്
വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ഈ തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിയ്ക്ക് കനത്ത
തിരിച്ചടിയേറ്റു. വെറും 3 സീറ്റുകളില്‍ മാത്രമാണ് ബി ജെ പിയ്ക്ക് വിജയം കാണാന്‍
സാധിച്ചത്.

കഴിഞ്ഞ തവണ എട്ട് സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് ആകട്ടെ സീറ്റില്ലാ പാര്‍ട്ടിയായി
തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നുതന്നെ മാഞ്ഞുപോയി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍
മുതല്‍ തന്നെ എ എ പി വ്യക്തമായ ആധിപത്യം നേടിയിരുന്നു. വോട്ടെടുപ്പിനു ശേഷമുള്ള
എക്‌സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്രിവാളിനുമാണ്
മുന്‍തൂക്കം നല്‍കിയതെങ്കിലും ഇത്രവലിയ മുന്നേറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഡല്‍ഹിയിലെ എ എ പി ആസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം
തുടങ്ങി. നരേന്ദ്ര മോദിയുടെ വിജയയാത്ര ഡല്‍ഹിയില്‍ അവസാനിച്ചുവെന്നാണ് എ എ പിയുടെ
ആദ്യ പ്രതികരണം. ഇത് ജനങ്ങളുടെ വിജയമാണെന്നും പാര്‍ട്ടി പ്രതികരിച്ചു. എന്നാല്‍
മോദിയെ പ്രതിരോധിച്ച് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തന്നെ
രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലല്ല തെരഞ്ഞെടുപ്പ് ഫലമെന്നും
തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി താനാണെന്നും ബേദി പറഞ്ഞു.

2013 ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് 28 ഉം ബി ജെ പിയ്ക്ക് 32 സീറ്റുമായിരുന്നു
ലഭിച്ചത്. അന്ന് ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ
സര്‍ക്കാരുണ്ടാക്കിയെങ്കിലും 49 ദിവസത്തിനു ശേഷം രാജിവയ്ക്കുകയായിരുന്നു.
അന്നുമുതല്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്നു ഡല്‍ഹി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!