യുവതിയുടെ കസ്റ്റഡി മരണം :എസ്‌ഐയുള്‍പ്പെടെ ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

deathചങ്ങരംകുളം : കസ്‌ററഡിയിലിരിക്കെ യുവതി പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആറു പോലീസുകാര്‍ക്കു  സസ്‌പെന്‍ഷന്‍. എസ്‌ഐ വി ഹരിദാസ്, എഎസ്‌ഐ തിലകന്‍, സിപിഓമാരായ ലതിക, ബിനീഷ് ജയകൃഷണന്‍ ഗിരീഷ് എന്നിവരെയാണ് സസ്‌പെന്റെ ചെയ്തത് യുവതിക്ക് തൂങ്ങിമരിക്കാന്‍ സാഹചര്യമൊരുക്കിയത് ഉദ്യോഗസ്ഥരുടെ ഗുരതരമായ അനാസ്ഥയാണന്ന് പ്രാഥമികഅന്വേഷണത്തില്‍ വ്യക്തമായതിനാലാണ് നടപടി

കൂടാതെ സംഭവദിവസം പുലര്‍ച്ചെ ചങ്ങരംകുളം സ്റ്റേഷനിലെത്തി യുവതിയെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുള്ള കുറ്റിപ്പുറം എസ്‌ഐക്കുനേരെ അന്വഷണം നടന്നുവരികയാണ്.
ഇതിനിടെ മരിച്ച ഹനീഷയുടെ ഉമ്മയെയും സഹോദരങ്ങളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കേസില്‍ നിന്ന് പിന്‍മാറണമെന്നും മറ്റ് ഏജന്‍സികളെ കൊണ്ട് അന്വഷണം നടത്തെരുതെന്നും പോലീസിനെ കുറ്റം പറഞ്ഞ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ടാണ് എടപ്പാള്‍ മാണൂര്‍ സ്വദേശിനിയെ ഒരു കളവുകേസുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്, അടുത്തദിവസം രാവിലെ 6.15 മണിയോടെ സ്റ്റേഷന്‍കോമ്പൗണ്ടിലെ വനിതപോലീസിന്റെ വിശ്രമമുറിയില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.