വീട്ടമ്മയുടെ മരണം: ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

thenhipalam newsതേഞ്ഞിപ്പലം ദുരൂഹസാഹചര്യത്തില്‍ വീട്ടുവളപ്പില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. : തേഞ്ഞിപ്പലം ആലുങ്ങല്‍ തേക്കേ വാക്കത്തുമ്പില്‍ അനിതയുടെ മരണത്തെ തുടര്‍ന്നാണ്‌ ഭര്‍ത്താവ്‌ രമേശ്‌ബാബു അറസ്റ്റിലായത്‌.
രമേശ്‌ ബാബുവിന്റെ ജാമ്യാപേക്ഷ പരപ്പനങ്ങാടി ഒന്നാം ക്ലാസ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ തള്ളിയത്‌.
കേസ്‌ ഒരു സബ്‌ ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കുന്നതിലും കോടതി അതൃപ്‌തി പ്രകടപ്പിച്ച കോടതി അനിത എഴുതിയ കത്ത്‌ സമ്മര്‍ദ്ധത്തിന്‌ വഴിങ്ങിയാണോയെന്ന്‌ സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞ മാര്‍ച്ച്‌ 26 ന്‌ പുലര്‍ച്ചെയാണ്‌ അനിതയെ വീട്ടുവളപ്പിലുള്ള വെയ്‌സറ്റ്‌ ഇടുന്ന കുഴിയില്‍ പൊള്ളലേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ബന്ധുക്കളും നാട്ടകാരും ഇതൊരു കൊലപാതകമാണെന്ന്‌ പരാതിയുമായി രംഗത്തെത്തിയുരന്നു. എന്നാല്‍ പോലീസിന്റെ നിഗമനം ഇതൊരു ആത്മഹത്യാണെന്നാണ്‌. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ്‌ രമേശിന്‌ ഇപ്പോള്‍ അറസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌. രമേശിന്റെ സുഹൃത്തും ഈ കേസില്‍ പ്രതിയാണ്‌.