ചെരുപ്പടിമല കാണാന്‍ പോയ പ്ലസ്‌ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

vengara malabarinewsമരിച്ചത്‌ താനൂര്‍ സ്വദേശി
വേങ്ങര: വിനോദ സഞ്ചാരകേന്ദ്രമായ ചെരുപ്പടി മല കാണാനെത്തിയ എട്ടംഗസംഘത്തിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. മലപ്പുറം എംഎസ്‌പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും താനൂര്‍ ഓലപ്പീടിക ആട്ടില്ലത്തെ പോക്കറാജിയാരകത്ത്‌ അബുബക്കറിന്റെ മകനായ മുഹമ്മദ്‌ ആഷിക്ക്‌(18) ആണ്‌ മരിച്ചത്‌ കണ്ണമംഗലം പഞ്ചായത്തില്‍ പെട്ട ചെരുപ്പടിമലയിലേക്കുള്ള വഴിയിലുള്ള ക്വറിയിലേക്കുള്ള വെള്ളക്കെട്ടിലാണ്‌ അപകടമുണ്ടായത്‌.
ചെവ്വാഴ്‌ച വൈകീട്ട്‌ നാലരമണിയോടെയാണ്‌ അപകടമുണ്ടായത്‌. ഉച്ചയോടെയാണ്‌ ഇവര്‍ ചെരുപ്പടിമലയിലെത്തിയത്‌.വെള്ളക്കെട്ടില്‍ നീന്താനിറങ്ങിയ ആഷിഖ്‌ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ വൈകീട്ട ഏഴുമണിയോടെയാണ്‌ മൃതദേഹം കണ്ടെത്തയിത്‌.
മൃതദേഹം ഇപ്പോള്‍ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌
ഉമ്മ ആസ്യ, സഹോദരങ്ങള്‍ ആബിദ, അര്‍നാന്‍