തീവണ്ടിയിലെ ബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

karnataka expressദില്ലി: തീവണ്ടിയില്‍ ട്രോളിബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ദില്ലിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരുന്ന കര്‍ണാടക എക്‌സപ്രസ്സിലെ എസ്-9 കോച്ചില്‍ കണ്ടത്തിയ ഉടമസ്ഥനില്ലാത്ത ബാഗ് പോലീസുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ആഗ്രയില്‍ നിന്ന കയറിയ രണ്ട് റെയില്‍വെ പോലീസുകാര്‍ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട മൃതദേഹം കണ്ടത്. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേസ്റ്റേഷനില്‍ ഇറക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിലനായി ആശുപത്രിയിലേക്ക് മാറ്റി

കനത്ത് സുരക്ഷസംവിധാനങ്ങളുളള ന്യുദില്ലി സ്‌റ്റേഷനില്‍ നിന്ന് എങ്ങിനെയാണ് മൃതദേഹം ട്രെയിനല്‍ കയറ്റിയതെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്..റെയില്‍വേ പോലീസ് സംഭവത്തെ കുറിച്ച ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles