ധനുഷിന്റെ അച്ഛന്‍ മാസങ്ങളോളം ചേരിയില്‍ ജീവിച്ചു

1422945154-1807തമിഴ് സംവിധായകനും പ്രമുഖ നടന്‍ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ മാസങ്ങളോളം ചേരിയില്‍ ജീവിച്ചു. ചേരി ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന തന്റെ പുതിയ ചിത്രം നൂറ് ശതമാനം പെര്‍ഫക്ഷനോടെ അവതരിപ്പിക്കാന്‍ വേണ്ടിയാണ് സംവിധായകന്‍ ചേരിയില്‍ ജീവിച്ചത്.

കാസ് പണം തുട്ട് എന്ന പേരില്‍ ചേരി ജീവിതം ആസ്പദമാക്കി കസ്തൂരി രാജ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ചിത്രം നൂറ് ശതമാനം പെര്‍ഫക്ഷനോടെ ചിത്രീകരിക്കാനും ചേരിയില്‍ ജീവിക്കുന്നവരുടെ ജീവിതത്തെ കുറിച്ച് അടുത്തറിയാനും വേണ്ടിയാണ് സംവിധായകന്‍ അവരിലൊരാളായി ജീവിച്ചത്.

പണം സമ്പാദിക്കുന്നതിന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പതിനാറിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

പുതുമുഖ താരങ്ങളായ മിത്രന്‍, സുയേഷ്, സാവന്ത്, ബാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭു, രാധിക ശരത്കുമാര്‍ എന്നിവരും താരനിരയിലുണ്ട്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.