Section

malabari-logo-mobile

ശുംഭന്‍ പരാമര്‍ശം;എംവി ജയരാജന്‌ തടവു ശിക്ഷ

HIGHLIGHTS : ദില്ലി: ജഡ്‌ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശത്തില്‍ എംവി ജയരാജന്‍ കുറ്റക്കാരനെന്ന്‌ സുപ്രീം കോടതി. നാലാഴ്‌ച്ചയാണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌.

09-mv-jayarajanദില്ലി: ജഡ്‌ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശത്തില്‍ എംവി ജയരാജന്‍ കുറ്റക്കാരനെന്ന്‌ സുപ്രീം കോടതി. നാലാഴ്‌ച്ചയാണ്‌  ശിക്ഷ വിധിച്ചിരിക്കുന്നത്‌. ഹൈക്കോടതി ആറുമാസമായി വിധിച്ചിരുന്ന ശിക്ഷ സുപ്രീം കോടതി നാലാഴ്‌ച്ചയാക്കി കുറച്ചു.

ശുംഭന്‍ പരാമര്‍ശത്തില്‍ സ്വമേധയാ കേസെടുത്ത്‌ ശിക്ഷവിധിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌താണ്‌ ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. കോടതിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന്‌ നേരത്തെ കേസ്‌ പരിഗണിക്കവെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

sameeksha-malabarinews

2010 ജൂണ്‍ 26 ന്‌ കണ്ണൂരില്‍ പെട്രോള്‍ വിലവര്‍ധനവിനെതിരെ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ്‌ ജഡ്‌ജിമാര്‍ക്കെതിരെ ജയരാജന്‍ ശുംഭന്‍ പരാമര്‍ശം നടത്തിയത്‌. റോഡിലും റോഡരികിലും വഴിതടയുന്ന യോഗവും പ്രകടനവും നിരോധിച്ചുകൊണ്ട്‌ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്‌ജിമാരെയും കോടതിയെയും അവഹേളിക്കും വിധം പൊതുപ്രസംഗം നടത്തിയതിന്റെ പേരില്‍ ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ പോവുക എന്നത്‌ തങ്ങള്‍ ആദരവോടെയാണ്‌ കാണുന്നതെന്നാണ്‌ സമ്മേളനം നടക്കുന്ന കണ്ണൂരിലെ സിപിഎം നേതാക്കളുടെയും അണികളുടെയും പ്രസ്‌താവന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!