കോണ്‍ഗ്രസ്സിന്റെ പ്രഥമ പരിഗണന കര്‍ഷകരെ സംരക്ഷിക്കുന്നതിന് സോണിയാഗാന്ധി

us-court-issues-summons-to-sonia-gandhi-in-1984-antisikh-riots-case_040913031949കോഴിക്കോട് : കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ദോഷകരമായ ഒരു നടപടിയും യുപിഎയുടേയോ, യുഡിഎഫിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും സോണിയാഗാന്ധി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജനറാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.

ടി സിദ്ദിഖ് (കാസര്‍കോഡ് ), കെ സുധാകരന്‍ (കണ്ണൂര്‍), മുല്ലപ്പള്ളി രാമചന്ദ്രന്‍(വടകര), എംകെ രാഘവന്‍ (കോഴിക്കോട്), എംഐ ഷാനവാസ് (വയനാട്), ഇ അഹമ്മദ് (മലപ്പുറം), ഇടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), എംപി വീരേന്ദ്രകുമാര്‍(പാലക്കാട്) എന്നീ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായാണ് സോണിയ കോഴിക്കോട് എത്തിയത്.

തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനത്ത് സംസാരിച്ചശേഷമാണ് സോണിയ കോഴിക്കോട് എത്തിയത്.