നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

രാധ
രാധ

നിലമ്പൂര്‍ : നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലപാതകം അന്വേവഷിക്കുന്ന ഉദേ്യാഗസ്ഥനെ സ്ഥലം മാറ്റി. നിലമ്പൂര്‍ സിഐയെയാണ് സ്ഥലം മാറ്റിയത്.

അതേസമയം കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അനേ്വഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.അറസ്റ്റിലായ പ്രതികളെ പ്രതേ്യക അനേ്വഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

പ്രതികളായ ബിജുവിനെയും ഷംസുദ്ദീനെയും സംഭവ സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്താനാണ് അനേ്വഷണ സംഘത്തിന്റെ തീരുമാനം. പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെപി വിജയകുമാറിന്റെയും നിലമ്പൂര്‍ സിഐ എപി ചന്ദ്രന്റെ നേതൃത്വത്തിലാണ് അനേ്വഷണം പുരോഗമിക്കുന്നത്. മേല്‍നോട്ടം വഹിക്കുന്ന തൃശ്ശൂര്‍ റേഞ്ച് ഐജി എസ് ഗോപിനാഥ് അനേ്വഷണ പുരോഗതി വിലയിരുത്താന്‍ നിലമ്പൂരിലെത്തും.