പാചകവാതകത്തിന് 90 രൂപ വര്‍ധിപ്പിച്ചു

ദില്ലി: പാചകവാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148.50 രൂപ കൂട്ടി.

സബ്‌സിഡിയുള്ള 14.2 കിലോയുടെ സിലിണ്ടറുകള്‍ക്ക് ഇതോടെ 750 രൂപ ആയി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764.50 രൂപയും ആയി. കേന്ദ്ര സർക്കാരിന്‍റെ 2017-18ലേക്കുള്ള പൊതുബജറ്റ് പ്രഖ്യാപനത്തിനു തൊട്ടു മുൻപും വില വർധിപ്പിച്ചിരുന്നു. അന്ന് സബ്സിഡിയില്ലാത്ത സിലണ്ടറിന് 69.50 രൂപയും സബ്സിഡിയുള്ള സിലണ്ടറിന് 65.91 രൂപയുമായിരുന്നു വർധിപ്പിച്ചത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 664.50 രൂപയായിരുന്നു കഴിഞ്ഞമാസം വില.