ശക്തമായ കാറ്റിന് സാധ്യത;മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: മാലിദ്വീപ്, ലക്ഷദ്വീപ് മേഖലയില്‍ അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 40-50 കി.മി വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.