മാലിന്യ വിമുക്ത നഗരസഭ ക്ലീന്‍ ഗ്രീന്‍ പരപ്പനങ്ങാടി പദ്ധതിക്ക് തുടക്കം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലീന്‍ ഗ്രീന്‍ പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭയിലെ വിവിധ ഡിവിഷനുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങൾ കയറ്റിയ വാഹനത്തെ വിവി ജമീല ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് ചെയർമാൻ എച്ച് ഹനീഫ അധ്യക്ഷത വഹിച്ചു .സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ  എ ഉസ്മാൻ , ഭവ്യാരാജ്, കൗൺസിലർമാരായ സീനത്ത് ആലിബാപ്പു, പി കെ എം ജമാൽ, ദേവൻ ആലുങ്ങൽ, ഖാദർ പുള്ളാടൻ, പി എം ഹനീഫ ,കെ സി നാസർ, ബിപി സുഹാസ് ,കെ സി അലിക്കുട്ടി പങ്കെടുത്തു

Related Articles