തിയേറ്റര്‍ ഉടമകളുടെ സമരം ഒത്തുതീര്‍ന്നു

കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ്‌ തിയേറ്റര്‍ ഉടമകള്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ തിങ്കളാഴ്‌ച മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്‌.

ക്ഷേമനിധി തുക അഞ്ച്‌ രൂപയാക്കും. ഇതില്‍ നിന്ന്‌ നിര്‍മാതാക്കളുടെ നിധിയിലേക്ക്‌ രണ്ട്‌ രൂപയും തിയേറ്റര്‍ ഉടമകള്‍ക്ക്‌ ഒന്നര രൂപയും ക്ഷേമനിധിയിലേക്ക്‌ ഒരു രൂപയും കെ എസ്‌ എഫ്‌ ഡി സി ക്കും ചലചിത്ര അക്കാദമിക്ക്‌ 25 പൈസയും വീതം വകയിരുത്താനാണ്‌ ധാരണയായിരിക്കുന്നത്‌.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മഞ്ഞളാംകുഴി അലി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ധാരണ. രാത്രി നടക്കുന്ന മന്ത്രിസഭാ യോഗം തീരുമാനങ്ങള്‍ അംഗീകരിച്ചേക്കുമെന്നാണ്‌ സൂചന.