കുട്ടികളുടെ കരോള്‍ സംഘത്തിനുനേരെ തിരൂരില്‍ അക്രമം; ആറുപേര്‍ക്ക് പരിക്ക്

carolതിരൂര്‍ : കുട്ടികളുടെ കരോള്‍ സംഘത്തിനുനേരെ വെട്ടം ആലിശ്ശേരിയില്‍ അക്രമം. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പരിയാപുരം ന്യൂജനറേഷന്‍ ക്ലബ്ബ് നടത്തിയ ക്രിസ്തുമസ് കരോളിന് നേരെയാണ് ഒരു സംഘം ആളുകള്‍ അക്രമം നടത്തിയത്. ആറുകുട്ടികള്‍ക്ക് പരിക്കേറ്റു.

കരോള്‍ സംഘത്തില്‍ പതിനഞ്ചോളം കുട്ടികള്‍ ഉണ്ടായിരുന്നു. ഇവരുടെ പുര്‍ക്കൂടും കരോളിനുപയോഗിച്ച മറ്റ് വസ്തുക്കളും അടിച്ചു തകര്‍ത്തു. ഗോകുല്‍കൃഷ്ണന്‍ (12), വിഘ്‌നേഷ് (12), ശ്യാംലാല്‍ (എട്ട്), ആദര്‍ശ്(12), ശ്യാജിത്ത് (13), ആദേഷ് (9) എന്നിവരെയാണ് പരിക്കേറ്റ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മതമൗലിക വാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. തിരൂര്‍ പോലീസ് ആശുപത്രിയിലെത്തി പരിക്കേറ്റ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി അനേ്വഷണം നടത്തിയിരുന്നു.