വാളയാറിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണം; അന്വേഷണം ബന്ധുവിലേക്ക്

പലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ബന്ധുവിലേക്ക് . നിരവധി തവണ ബന്ധു മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഈ സംഭവത്തില്‍ നിരവധിതവണ ബന്ധുവിന് താക്കീത് നല്‍കിയിരുന്നതായി അമ്മ പറഞ്ഞു. ഷാജി ഭാഗ്യവതി ദമ്പതികളുടെ മക്കളായ കൃതിക(13), ശരണ്യ(9) എന്നിവരാണ് രണ്ട് മാസത്തിനുള്ളില്‍ വീട്ടിലെ ഒരേ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃതികയുടെ മരണത്തിലെ ഏകദൃക്‌സാക്ഷി ശരണ്യയായിരുന്നു.

കൃതിക ജനുവരി 13 നാണ് തൂങ്ങിമരിച്ചത്. മാര്‍ച്ച് നാലിനാണ് ശരണ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകള്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെതെന്നാണ് വിവരം. ഒമ്പത് വയസ്സുള്ള ഒരുകുട്ടിക്ക് ഒറ്റയ്ക്ക് കയറാന്‍ കഴിയാത്ത ഉയരത്തില്‍ മൃതദേഹം തൂങ്ങിനിന്നാണ് സംശയത്തിന് ഇടയാക്കിയത്.